കേരളത്തിൽ പി.എസ്.സി നടത്തിയത് റെക്കോർഡ് നിയമനം; മുഖ്യമന്ത്രി

കേരളത്തിൽ പി.എസ്.സി റെക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സംരക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്നും പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. അവശ്യ മേഖലയിൽ മാത്രം ഇരുപതിനായിരത്തിലധികം ജോലി സൃഷ്ടിക്കപ്പെട്ടു. എന്നാൽ ഇവരെ സംരക്ഷിക്കാർ കേന്ദ്രം നിർഭാഗ്യവശാൽ തയാറായില്ല’ മുഖ്യമന്ത്രി പറഞ്ഞു.

കോവളത്ത് നടക്കുന്ന പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News