മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ യുവതിയെ കടന്നുപിടിച്ചു; കോൺഗ്രസ് നേതാവ് പിടിയിൽ

ആലപ്പുഴയിൽ മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ യുവതിയെ കോൺഗ്രസ് നേതാവ് കടന്നുപിടിച്ചതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം . കോൺഗ്രസിൻറെ ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു ക്യാമ്പയിനിന്റെ ഭാഗമാണെന്ന പേരിൽ സ്ത്രീയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നും ഡീറ്റൈൽസ് വേണമെന്നും ആവശ്യപ്പെടുകയും തുടർന്ന് സ്ത്രീയുടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചത്.

അതേസമയം യുവതി വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു.ശേഷം ഭർത്താവിനൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.ബിജു കടന്നുപിടിക്കാൻ ശ്രമിച്ചതായും ബലാൽക്കാരം ചെയ്തതായും പരാതിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കരീല കുളങ്ങര പൊലീസ് കേസ് എടുത്തു. പരാതി പിൻവലിക്കാൻ ഒരു ഉയർന്ന കോൺഗ്രസ് നേതാവിനെ ഭാഗത്ത് നിന്നടക്കം ശക്തമായ സമ്മർദ്ദം ഉണ്ടായെന്നും പരാതിയിൽ ഉറച്ചുനില്ക്കാനാണ് സ്ത്രീയുടെ തീരുമാനമെന്നുമാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here