ആദ്യ ദിനം റോക്കി ഭായി തൂത്തുവാരിയത് 134.5 കോടി; തിയേറ്ററുകളിൽ തരംഗമായി കെ.ജി.എഫ്‌ ചാപ്റ്റർ 2

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെ.ജി.എഫ്‌ ചാപ്റ്റർ 2 ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 134.5 കോടി രൂപ നേടി. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ദിന കളക്ഷൻ പുറത്തു വിട്ടത്. 2018ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയത്.

ഏപ്രിൽ 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

അതേസമയം,ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News