ബംഗാളില്‍ സിപിഐഎമ്മിന്റെ തിരിച്ചുവരവ്; സൈറയിലൂടെ നേടിയത് 28515 വോട്ടും രണ്ടാം സ്ഥാനവും

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ തിരിച്ചുവരവ്. ഇതിന്റെ സൂചനയായി ബലിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാബുല്‍ സുപ്രിയോ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് സിപിഐഎമ്മാണ്. 30,940ലധികം വോട്ടാണ് സിപിഐഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹലീം നേടിയത്.

2021-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ഫുവദ് ഹലീമിന് 8474 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. മൂന്നാം സ്ഥാനത്തുമായിരുന്നു. അവിടെ നിന്നാണ് 22000ലധികം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തേക്ക് സിപിഐഎം എത്തിയത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലോക്‌നാഥ് ചാറ്റര്‍ജി 31,226 വോട്ട് നേടിയെങ്കില്‍ ഇത്തവണ അത് 8094 വോട്ടിലേക്ക് ചുരുങ്ങി.

അസന്‍സോള്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ സിപിഐഎം മൂന്നാം സ്ഥാനത്താണ്. പക്ഷെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കണക്കുകളെ അപേക്ഷിച്ച് വന്‍മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും സിപിഐഎം പലയിടത്തും രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ട് ബിജെപിക്കുണ്ടായിരുന്ന വോട്ട് വളര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം താഴേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിന്ന് കാണുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News