എല്ലാ ജില്ലകളിലും ജാഗ്രത പുലർത്തണം; ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ DGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനെ പറ്റി ആലോചിക്കേണ്ടി വരും. എഡിജിപി ലോ ആൻറ് ഓർഡറുമായും നോർത്ത് സോൺ ഐ ജിയുമായും, ഡിജിപിഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി.

പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മന്ത്രി കെ. കൃഷ്ണൻ കുട്ടി പാലക്കാട് കൊലപാതകങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നല്കിയെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News