കോട്ടയത്ത് 12 വയസ്സുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയില്‍ 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവ് (12) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. നിസ്സാര കാര്യത്തിന്റെ പേരില്‍ മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

80% ത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here