24മണിക്കൂറിനെ പാലക്കാട് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍…

24 മണിക്കൂറിനിടെ പാലക്കാട് വീണ്ടും രാഷ്ട്രീയ കൊലപാതകം. ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് കടയില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പാറ ജുമാമസ്ജിദില്‍ ഖബറക്കി.

പോപ്പുലര്‍ഫ്രണ്ട് പാറ ഏരിയാപ്രസിന്റ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂര്‍ പൂര്‍ത്തിയാവുന്നതിനുമുമ്പാണ് ആര്‍എസ്എസ് ശാരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.10ന് നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ മേലാമുറിയില്‍ ഷോപ്പില്‍ക്കയറിയായിരുന്നു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവമറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടമായി ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ശ്രീനിവാസനും കൊല്ലപ്പെട്ട വാര്‍ത്തയെത്തിയതോടെ നഗരത്തിലെ കടകള്‍ അടഞ്ഞു. പോപുലര്‍ ഫ്രണ്ട നേതാവ് സുബൈറിന്റെ മൃതദേഹം 2.30ഓടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി വിട്ടുനല്‍കി.

പിന്നീട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്രയായി എലപ്പുള്ളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് എലപ്പുള്ളി ജുമാമസ്ജിദില്‍ ഖബറടക്കം. മണിയ്ക്കൂറുകള്‍ക്കകം കൊലപാതകങ്ങള്‍ നടന്നതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരും ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here