കെജിഎഫിലെ ആദ്യ എംഎല്‍എ കമ്മ്യൂണിസ്റ്റ് നേതാവ്; പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കെജിഎഫിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വവും ചര്‍ച്ചയാവുന്നു. 1946ല്‍ ഖനിയിലെ തൊഴിലാളികള്‍ 78 നീണ്ട ദിവസം നീണ്ട സമരം നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ വാസനും ഗോവിന്ദനുമായിരുന്നു ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ഖനിയിലെ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളെ നയിക്കാന്‍ സിപിഐഎം നിയോഗിച്ചതാണ് ഇരുവരെയും.

കൃത്യമായ തൊഴില്‍ നിയമങ്ങളോ അവകാശങ്ങളോ അക്കാലത്ത് ഖനിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. ഇരുവരും ഖനിയില്‍ എത്തുകയും തൊഴിലാളികളെ സംഘടിപ്പിച്ചു. തുടര്‍ന്ന് യൂണിയന്‍ പ്രവര്‍ത്തനത്തിനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്രയും ദിവസം നീണ്ട സമരം നടന്നത്. 18 അവകാശങ്ങള്‍ നേടിയെടുത്താണ് സമരം അവസാനിച്ചത്.

അതിന് പിന്നാലെ 1946 നവംബര്‍ നാലിന് വാസനെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. ഗുരുതരമായി പരിക്കേറ്റാണ് വാസനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കാനായി ഖനിയുടെ തൊട്ടടുത്ത മലയാളി ഗ്രൗണ്ടില്‍ തടിച്ചു കൂടി. പ്രതിഷേധത്തെ നേരിടാനെത്തിയ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശുകയും വെടിവെക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്കാരായ ആറ് തൊഴിലാളികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രാമയ്യ, കണ്ണന്‍, ചിന്നപ്പന്‍, കാളിയപ്പന്‍, സുബ്രമണി, രാമസ്വാമി എന്നിവരാണ് മരിച്ചത്. പിന്നീടും നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളാണ് ഖനിയില്‍ നടന്നത്.

1952ല്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എംഎല്‍എ കെഎസ് വാസന്‍ ആയിരുന്നു. മാരകമായി കുത്തേറ്റ തൊഴിലാളി നേതാവായിരുന്ന വാസന്‍. 1957ല്‍ കമ്മ്യൂണിസ്റ്റും മറ്റൊരു തൊഴിലാളി നേതാവുമായ എംസി നരസിംഹന്‍ വിജയിച്ചു. 1962വരെ കമ്മ്യൂണിസ്റ്റുകളാണ് കെജിഎഫില്‍ നിന്ന് നിയമസഭയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News