പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍; അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം: കോടിയേരി

പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നും ആര്‍എസ്എസും ബിജെപിയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലയില്‍ രണ്ട് കൂട്ടരും മല്‍സരിച്ച് പ്രശ്‌നം ഉണ്ടാക്കുകയാണ്. അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും രണ്ട് കൂട്ടരും തയ്യാറെടുത്ത് കൊല നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസൂത്രിത കൊലപാതകം ആവുമ്പോള്‍ പൊലീസിന് പരിമിതി ഉണ്ടാവും. എന്നാല്‍ ആ പരിമിതി മുതലെടുത്താണ് ഇരുകൂട്ടരും കൊല നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News