
ഡോ. അരുണ്‍ ഉമ്മന്‍ രചിച്ച ‘മസ്തിഷ്‌കം പറയുന്ന ജീവിതം’എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. മനുഷ്യ ശരീരത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതില്‍ തലച്ചോറിന്റെ പങ്ക് സാധാരണക്കാരുടെ ഭാഷയില്‍ വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. വിവിധ രോഗങ്ങളുടെ കാരണവും പരിഹരാവും സരസമായി ഇതില്‍ പ്രതിപാദിക്കുന്നു. കേരള സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജനാണ് ഡോ.അരുണ്‍ ഉമ്മന്‍.
അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ സങ്കീര്‍ണതകളും കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയും പുസ്തകത്തിന്റെ പ്രതേകതയാണ് എന്ന്
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരനാണ് പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നുണ്ട്. കൊല്ലത്തെ പിബുക്ക്സ് ആണ് പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം. വില 280 രൂപ. പോസ്റ്റല്‍ ചാര്‍ജ് സൗജന്യം.
https://pbooks.in/Book?name=MASTHISHKAM_PARAYUNNA_JEEVITHAM
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here