സൗദിയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ നീക്കവുമായി അധികൃതര്‍

സൗദി അറേബ്യയിൽ  ഇഖാമ , തൊഴിൽ , അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ അധികൃതർ ശക്തമാക്കി.

കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ  രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ബന്ധപ്പെട്ട വിഭാഗങ്ങൾ  നടത്തിയ  വിവിധ പരിശോധനകളിൽ 13265 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി  സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിക്കപ്പെട്ടവരിൽ  (8490) പേർ ഇഖാമ നിയമ ലംഘകരും , (3147) പേർ  അതിർത്തി സുരക്ഷാ നിയമ  ലംഘകരും 1628  പേർ  തൊഴിൽ നിയമ  ലംഘകരും ആണെന്നും  ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ  ശ്രമിക്കുന്നതിനിടെ  377 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. 

 അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവർക്കും ഇവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ  അഭയം നൽകുകയോ ചെയ്യുന്നവർക്കും കർശന ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here