ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷം മന്ത്രി ജി. അര്‍ അനില്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് നടന്നു. റഷ്യന്‍ ഹൗസിന്റെയും , റഷ്യന്‍ അസോസിയേഷന്‍ ഒഫ് ഫ്രണ്ട് ഷിപ്പ് സൊസൈറ്റിയുടെയും ആഭിമുഖത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് മന്ത്രി ജി. അര്‍ അനില്‍ ഉദ്ഘാടനം
ചെയ്തു.

യുക്രൈന്‍ യുദ്ധത്തിന്റെ സാഹചര്യത്തിലും ഇന്ത്യ റഷ്യന്‍ ബന്ധത്തില്‍ ഒരു വിള്ളലും വീണിട്ടില്ലെന്ന് തെളിക്കുന്നതായിരുന്നു ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന്റെ 75 വാര്‍ഷികാഘോഷ ചടങ്ങ്. ഇന്ത്യ സ്വാതന്ത്രമാകുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ദില്ലിയില്‍ ആദ്യത്തെ റഷ്യന്‍ എംബസി സ്ഥാപിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് ഇന്ത്യയുടെ സുഖത്തിലും ദുഃഖത്തിലും കൂടെ തന്നെ റഷ്യയുണ്ടായിരുന്നു.

ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യയെ ലക്ഷമിട്ട് നീങ്ങിയ അമേരിക്കയുടെ ഏഴാം കപ്പല്‍ പടക്ക് കുറുകെ ചെങ്കൊടി കെട്ടിയ സോവിയറ്റ് യൂണിയന്റെ കപ്പല്‍ ചെന്ന് നിന്നിലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നത് ഇന്ന് ആലോചിക്കാന്‍ പോലും കഴിയില്ല. പതിറ്റാണ്ടുകള്‍ ആഴമുള്ള ഈ ബന്ധത്തിന്റെ ഉഷ്മളത എടുത്ത് പറഞ്ഞാണ് ചടങ്ങ് ഉദ്്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ സംസാരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News