സി വി കുഞ്ഞിരാമന്‍ സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സേതുവിന് സമ്മാനിച്ചു

സി വി കുഞ്ഞിരാമന്‍ സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സേതുവിന് സമ്മാനിച്ചു. ആലുവയിലെ സേതുവിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എഴുത്തുകാരന്‍ സക്കറിയാണ് പുരസ്‌ക്കാരദാനം നിര്‍വ്വഹിച്ചത്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് സി വി കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരത്തിന് സേതുവിനെ തെരഞ്ഞെടുത്തത്.

10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സി വി കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അനാരോഗ്യവും യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പുരസ്‌കാരം സേതുവിന്റെ വീട്ടിലെത്തി സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News