ശബരിമല നട നാളെ അടയ്ക്കും

മേടമാസ വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍ സന്നിധാനത്ത് വലിയ തിരക്കാണ് അവസാന ദിനങ്ങളിലും അനുഭവപ്പെടുന്നത്.

നട തുറന്ന എപ്രില്‍ 10 മുതല്‍ തന്നെ സന്നിധാനവും പരിസരവും തീര്‍ത്ഥാടക തിരക്കിലമര്‍ന്നിരുന്നു. വിഷു പൂജകള്‍ കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്.

മലയാളികളെ അപേക്ഷിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. ഉദയാസ്തമന പൂജാ, നെയ്യഭിഷേകം, തുടങ്ങിയ പതിവു പൂജകള്‍ ദിവസേന നടന്നു വരുന്നു. എത്തുന്ന തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

എന്നാല്‍, സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തി. നാളെ ഉച്ച പൂജയ്ക്കു ശേഷം അടയ്ക്കുന്ന നട വൈകിട്ട് 4ന് തുറക്കും. പിന്നിട് ദീപാരാധനയ്ക്കു ശേഷം രാത്രി പത്തോടെ ഹരിവരാസനം പാടി നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News