പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍…

പീഡാനുഭവത്തിനും ക്രൂശിലെ മരണത്തിനും ശേഷം യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍. കൊവിഡിനു ശേഷം പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. യേശുവിന്റെ പുനരുത്ഥാനത്തെ സ്മരിക്കുന്നതിനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

മഹാമാരികളും വിഷമങ്ങളുമെല്ലാം ക്ഷണികമാണെന്നും എല്ലായ്‌പ്പോഴും ദുഃഖിക്കേണ്ട സാഹചര്യമില്ലെന്നും, ക്രൂശിന് ശേഷം ഒരു ഉയിര്‍പ്പുണ്ടെന്നും പ്രത്യാശയുടെ ദിനം വന്നെത്തുമെന്നും ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.

തിന്മയുടെയും അസത്യങ്ങളുടെയും വിജയം താത്കാലികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈസ്റ്റര്‍. എന്തെല്ലാം സംഭവ വികാസങ്ങള്‍ അരങ്ങേറിയാലും അവസാന വിജയം നന്മയ്ക്കും സത്യത്തിനുമാണെന്ന സന്ദേശവും ഈസ്റ്റര്‍ നല്‍കുന്നു.

50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ക്രൈസ്തവര്‍ ഈസ്റ്ററിനെ കൈകൊള്ളുന്നത്. യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് നാല്‍പതുനാള്‍ രാവും പകലും ഉപവസിച്ചതിനെ ധ്യാനിച്ചു കൊണ്ടാണ് ആദ്യ 40 ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത്. തുടര്‍ന്നുള്ള പത്ത് ദിവസങ്ങളില്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സ്മരിച്ചുകൊണ്ടാണ് വിശ്വാസികള്‍ നോമ്പ് ആചരിക്കുന്നത്. എല്ലാ സഹനങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ഫലമുണ്ടാകും എന്ന വിശ്വാസത്തില്‍ ഈസ്റ്റര്‍ നാളില്‍ 50 ദിവസത്തെ നോമ്പിന് പരിസമാപ്തി.

യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നുവെന്നും ലോകത്തിലേക്ക് വീണ്ടും എത്തി രാജാവായി വാഴും എന്ന സന്തോഷത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഈസ്റ്ററിന്റെ അനുഭവം പങ്കിടുന്നു.

കൈരളി ന്യൂസിന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News