കേരളത്തെ വ്യത്യസ്തമാക്കുന്ന മാതൃകകളെപ്പറ്റിയും കേരളം സഞ്ചരിക്കാന്‍ പാടില്ലാത്ത വഴിത്താരയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എം പി

കേരളം മാതൃകയാക്കേണ്ട വഴികളെപ്പറ്റിയും കേരളം ഒരിക്കലും സഞ്ചരിക്കാന്‍ പാടില്ലാത്ത വഴിത്താരയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എം പി.


പിരപ്പന്‍കോട് പള്ളിവേട്ട എഴുന്നള്ളത്തിനെ ശ്രീകൃഷ്ണന്റെ ശില്പം വെച്ച് നിലവിളക്കു കൊളുത്തി പള്ളിവികാരിയും കൂട്ടരും വരവേറ്റതിനെക്കുറിച്ചും കുരിശിന്റെ വഴി യാത്രയെ ക്രിസ്തുവിന്റെ ചിത്രം വെച്ച് മെഴുകുതിരി കത്തിച്ചു അമ്പലകമ്മിറ്റിക്കാര്‍ വരവേറ്റതിനെക്കുറിച്ചുമാണ് ജോണ്‍ ബ്രിട്ടാസ് എം പി ആദ്യം പറയുന്നത്.

തൃശൂരിലെ കാട്ടൂരില്‍ കാല്‍ നൂറ്റാണ്ടുമുന്‍പ് മതത്തിന്റെ വേര്‍തിരിവില്ലാതെ മയ്യത്തു കുളിപ്പിച്ച ശിവരാമന്‍ മരിച്ചപ്പോള്‍ ചിതയൊരുക്കാന്‍ വീട്ടുടമ ഷാഹുല്‍ ഹമീദ് സ്വന്തം പറമ്പില്‍ ഇടം നല്‍കിയതിനെക്കുറിച്ചാണ് രണ്ടാമത് പറയുന്നത്. ഈ രണ്ട് പ്രവൃത്തികളും കേരളം മാതൃകയാക്കേണ്ടതാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറയുന്നു.

എന്നാല്‍ കേരളം ഒരിക്കലും സഞ്ചരിക്കാന്‍ പാടില്ലാത്ത വഴിത്താരയെക്കുറിച്ചാണ് കുറിപ്പില്‍ ഇതിനുശേഷം പ്രതിപാദിക്കുന്നത്. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ അരുകൊല നടന്നതിന് മണിക്കൂറുകള്‍ക്കു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ അരുകൊല നടന്നു. ആലപ്പുഴയില്‍ നടന്നതിന്റെ തനിയാവര്‍ത്തനം. ഇത് കേരളം ഒരിക്കലും മാതൃകയാക്കാന്‍ പാടില്ലാത്ത വഴിയാണെന്നും കുറിപ്പില്‍ പറയുന്നു.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേരളത്തെ വ്യത്യസ്തമാക്കുന്ന മാതൃകകള്‍ ……

പള്ളിവേട്ട എഴുന്നള്ളത്തിനെ ശ്രീകൃഷ്ണന്റെ ശില്പം വെച്ച് നിലവിളക്കു കൊളുത്തി പള്ളിവികാരിയും കൂട്ടരും വരവേറ്റപ്പോള്‍ കുരിശിന്റെ വഴി യാത്രയെ ക്രിസ്തുവിന്റെ ചിത്രം വെച്ച് മെഴുകുതിരി കത്തിച്ചു അമ്പലകമ്മിറ്റിക്കാരും വരവേറ്റു -സ്ഥലം പിരപ്പന്‍കോട് .

കാല്‍ നൂറ്റാണ്ടുമുന്‍പ് മതത്തിന്റെ വേര്‍തിരിവില്ലാതെ മയ്യത്തു കുളിപ്പിച്ച ശിവരാമന്‍ മരിച്ചപ്പോള്‍ ചിതയൊരുക്കാന്‍ വീട്ടുടമ ഷാഹുല്‍ ഹമീദ് സ്വന്തം പറമ്പില്‍ ഇടം നല്‍കി – സ്ഥലം , കാട്ടൂര്‍ ,തൃശൂര്‍ .

ഈ രണ്ടു വാര്‍ത്തകളും ഇന്നത്തെ പത്രങ്ങളില്‍ ഉണ്ട് .

ഇനി കേരളം ഒരിക്കലും സഞ്ചരിക്കാന്‍ പടിയില്ലാത്ത വഴിത്താര….

വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ അരുകൊല. മണിക്കൂറുകള്‍ക്കു ശേഷം ..ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ അരുകൊല … ആലപ്പുഴയില്‍ നടന്നതിന്റെ തനിയാവര്‍ത്തനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News