സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ആസൂത്രിതം: എം ബി രാജേഷ്

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായി നടക്കുന്നതാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സംസ്ഥാനം മുഴുവന്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കുകയാണ് ആര്‍എസ്എസ്- എസ്ഡിപിഐ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ഇത് വിജയിച്ചില്ല, അതുകൊണ്ടാണ് പാലക്കാട് പരീക്ഷിച്ചു നോക്കുന്നത്. ഈ രണ്ടു ശക്തികളെയും പൂര്‍ണമായി ഒറ്റപ്പെടുത്തണമെന്നും എം ബി രാജേഷ് പറഞ്ഞു.

കേരളത്തെ പകുത്തെടുക്കാനുള്ള നീക്കത്തെ ചെറുക്കണം. പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികളുണ്ട്. അതിന് എല്ലാവരും പൂര്‍ണമായ പിന്തുണ കൊടുക്കണം. പൊലീസിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടില്ലെന്നും കൊലകത്തി താഴെ വെക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News