
കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത് സോഷ്യല്‍ അഫയേഴ്സ് ആന്റ് സൊസൈറ്റല്‍ ഡെവലപ്മെന്റ് മന്ത്രാലയമാണ്. രാജ്യത്ത് അനധികൃത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെലിഫോണ്‍ നമ്പറുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന് മുമ്പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തുന്നവരില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞ എഴുതി വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here