ബിജെപി നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍; പാലക്കാട് നാളെ സര്‍വ്വകക്ഷി യോഗം

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ എഫ്‌ഐആര്‍ പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമുണ്ടായത്.

ശ്രീനിവാസന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകനാണെന്നു ഉറപ്പുള്ളതിനാലാണ് ആക്രമിച്ചത്. കണ്ടാലറിയാവുന്ന ആറ് പേര്‍ പ്രതികളാണ്. സുബൈറിന്റെ കൊലപാതകമാണ് വൈരാഗ്യത്തിന് കാരണം.

അതിനിടെ പാലക്കാട് നാളെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചു. പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വ കക്ഷി യോഗം നടത്തുക.

വൈകിട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here