
അമേരിക്കയിലെ സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ നടന്നതെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 15 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരുണ്ട്.
ന്യൂയോര്‍ക്ക് സബ്‌വെ മെട്രോ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ പതി അറസ്റ്റില്‍. ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാരനാണ് ന്യൂയോര്‍ക്ക് പൊലീസിന്റെ പിടിയിലായത്. തിരക്കേറിയ സമയത്ത് സബ്‌വേ മെട്രോസ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here