കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ യുവജനോത്സവം ലോഗോ പ്രകാശനം ചെയ്തു

കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം നഗരം ഏറെ ആവേശകരമായി ഏറ്റെടുക്കുകയാണ്.ഏപ്രില്‍ 23 മുതല്‍ 27 വരെയാണ് കലോത്സവം. ഇരുന്നൂറിലധികം കോളേജുകളില്‍ നിന്നും മൂവായിരത്തിലധികം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും.

ഒമ്പത് വേദികളിലായി 103 ഇനങ്ങള്‍ക്കാണ് കലാപ്രതിഭകള്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്. എസ് എന്‍ കോളേജ് കൊല്ലം, എസ് എന്‍ വനിതാ കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, ഫാത്തിമ മാതാ കോളേജ്, റ്റി കെ എം ആര്‍ട്‌സ് കോളേജ്, ഫാത്തിമ ബിഎഡ് കോളേജ് എന്നീ കോളേജുകളിലായിയാണ് കലോത്സവം നടക്കുന്നത്. സംഘാടക സമിതിയുടെ ചെയര്‍മാന്‍ കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏര്‍നെസ്റ്റും ജനറല്‍ കണ്‍വീനര്‍ അനന്ദു പി എന്നിവരാണ് ഭാരവാഹികള്‍.

കേരള യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കൊല്ലം പ്രസ്സ് ക്ലബ്ബില്‍ വച്ച് ചവറ എം എല്‍ എ സുജിത്ത് വിജയന്‍പിള്ള പ്രകാശനം ചെയ്തു. കലോത്സവം ജനറല്‍ കണ്‍വീനര്‍ ശ്രീ അനന്തു പി അധ്യക്ഷത വഹിച്ചു.

യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അനില രാജു സ്വാഗതം അറിയിച്ചു. യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി നകുല്‍, സെനറ്റ് അംഗം ആര്യ പ്രസാദ് യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിഷ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗോപീകൃഷ്ണന്‍, വോളന്റിയര്‍ കമ്മിറ്റി കണ്‍വീനര്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News