കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം: എ വിജയരാഘവന്‍

ഇന്ത്യയില്‍ ഏറ്റവും സമാധാന, മത സൗഹാര്‍ദമുളള സംസ്ഥാനമാണ് കേരളമെന്നും, എന്നാല്‍ ചില വര്‍ഗീയ ശക്തികള്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരും പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സര്‍വകക്ഷിയോഗം ചേരും. അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അപലപിക്കുന്നതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News