എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 23 ശതമാനമായാണ് അറ്റാദായം വര്‍ധിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 10,055.2 കോടിയാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ അറ്റാദായം 8,186.51 കോടി രൂപയായിരുന്നു.

പലിശ വരുമാനം 10.2 ശതമാനം വര്‍ധിച്ച് 18,872.7 കോടി രൂപയുമായി. കിട്ടാക്കടത്തില്‍ 29 ശതമാനമാണ് കുറവുണ്ടായത്. നിക്ഷേപത്തിലുണ്ടായ വര്‍ധന 16.8ശതമാനമാണ്. റീട്ടെയില്‍ നിക്ഷേപത്തില്‍ 18.5ശതമാനമാണ് വര്‍ധന. പലിശേതര വരുമാനം അര ശതമാനം വര്‍ധിച്ച് 7,637 കോടി രൂപയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here