നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും

കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും. ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും അഞ്ജലി റിമാ ദേവിനുമെതിരെയാണ് കുറ്റപത്രം. കേസില്‍ മുഖ്യ ആസൂത്രണം നടത്തിയത് അഞ്ജലിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിട്ടുണ്ട്.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയിലായിരുന്നു പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഫോര്‍ട്ട് കൊച്ചി നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, അഞ്ജലി റിമാദേവ്, സൈജു കങ്കച്ചന്‍ എന്നിവര്‍ ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കൊച്ചിയിലെ നമ്പര്‍ 18. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നല്‍കിയ പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നും ഇവര്‍ മൊഴി നല്‍കി.

ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. പരാതിയില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്

കേസിലെ മുഖ്യസൂത്രധാരന്‍ അഞ്ജലിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാതാരിക്കാനായി അഞ്ജലി നടത്തിയ ഗൂഢാലോചനയാണ് കൊച്ചി ട്രിപ്പെന്നാണ് കണ്ടെത്തല്‍. പരാതിക്കാരിയില്‍ നിന്ന് 13 ലക്ഷം രൂപയാണ് അഞ്ജലി കടം വാങ്ങിയത്.

അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്മെയിലിങ് നടത്താനാണ് ഉദ്ദേശിച്ചത്. ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News