
സി പി ഐ (എം) സെമിനാറില്‍ പങ്കെടുത്ത വിഷയത്തില്‍ എ ഐ സി സി ക്ക് കെ വി തോമസ് ഇന്ന് തന്നെ വിശദീകരണം നല്‍കും. പാര്‍ട്ടി താത്പര്യത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്ന് അറിയിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തന്റെ മുന്‍നിലപാട് കെ വി തോമസ് വിശദീകരണ കുറിപ്പിലും ആവര്‍ത്തിക്കുന്നു .
അച്ചടക്ക സമിതി നല്‍കിയ നോട്ടീസിന് ചൊവ്വാഴ്ച മറുപടി നല്‍കുമെന്നാണ് കെ വി തോമസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിശുദമായ മറുപടി തയ്യാറായ പശ്ചാത്തലത്തില്‍ ഇന്ന് തന്നെ തന്റെ ഇ മെയില്‍ മുഖേന നേതൃത്വത്തെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സി പി ഐ എം സെമിനാറില്‍ പങ്കെടുത്തതിലും സില്‍വര്‍ ലൈനിനെ പ്രകീര്‍ത്തിച്ച വിഷയത്തിലും മുന്‍നിലപാട് ആവര്‍ത്തിക്കുന്നതാണ് കെ വി തോമസിന്റെ മറുപടി.
ബി ജെ പി ക്കെതിരെ ശക്തമായ മതേതര നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എം. അവരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാരില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിക്കാന്‍ കൂടിയാണ്. സെമിനാറില്‍ പങ്കെടുത്തത് മാത്രമല്ല സില്‍വര്‍ ലൈന്‍ അനുകൂല പ്രസംഗവും ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് നീക്കം നടക്കുന്നത്. എ കെ ആന്റണി വി എം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ മുന്‍പ് നടത്തിയ പ്രസംഗങ്ങള്‍ കെ വി തോമസ് വിശദീകരണ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന ചടങ്ങില്‍ അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ ആന്റണി പുകഴ്ത്തി പ്രസംഗിച്ചിരുന്നു. കെ പി സി സി പ്രസിഡണ്ട് ആക്കിയില്ലെങ്കില്‍ കെ സുധാകരന്‍ ബി ജെ പി യിലേക്ക് പോകുമെന്ന് വി എം സുധീരന്‍ പരസ്യമായി പറഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും വിശടീകരണ കുറിപ്പിനൊപ്പം കെ വി തോമസ് അച്ചടക്ക സമിതിക്ക് മുമ്പാകെ പിന്നീട് നേരിട്ട് കൈമാറും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here