ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് കളിയാക്കി; ഇന്ന് കെജിഎഫില്‍ ശ്രദ്ധേയമായ ശബ്ദ സാന്നിധ്യം

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. കേരളത്തില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെജിഎഫില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത നടി ലെനയാണ്. കെജിഎഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്, മുമ്പ് തന്റെ ശബ്ദത്തെ പലരും വല്ലാതെ കളിയാക്കിയിരുന്നു എന്റെ വോയിസ് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്.

അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ് എനിക്ക്, സിനിമ കണ്ട ശേഷം പലരും തന്നെ സ്‌ക്രീനില്‍ കണ്ടപോലെ തോന്നി എന്ന് പറഞ്ഞു,കെജിഎഫ് 2 ശരിക്കും ഒരു ബ്രില്ലിയന്റ് സിനിമയാണ്. കുറെ ദിവസങ്ങളെടുത്താണ് ഞാന്‍ ഡബ്ബ് ചെയ്തത്. ഒരു മലയാള സിനിമയിലും ഇങ്ങനെ പറയേണ്ടി വരുമെന്ന് തോന്നുന്നില്ല. എല്ലാം പഞ്ച് ഡയലോഗ്‌സ് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും ശങ്കര്‍ രാമകൃഷ്ണനാണെന്നും ലെന കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലെന വിശേഷങ്ങള്‍ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News