നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സഹോദരൻ അനൂപിനും സുരാജിനും വീണ്ടും നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിനും, സഹോദരി ഭർത്താവ് സുരാജിനും ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി.

ചൊവ്വാഴ്ച പകൽ 11 ന് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്‌ നല്‍കിയത്. ഇതിനിടെ കാവ്യാമാധവൻ്റെ ചോദ്യം ചെയ്യലിൽ ഇനിയും തീരുമാനമായില്ല. സൈബർ ഹാക്കർ സായ് ശങ്കറിൻ്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചയാണ് നടക്കുക .

സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെയും മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്  തീരുമാനിച്ചത്‌.

നടിയെ പീഡിപ്പിച്ച കേസുമായി  ബന്ധപ്പെട്ട ഇരുവരുടെയും  സംഭാഷണങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് ഇരുവരും വിശദീകരിക്കേണ്ടി വരും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിരവധി തവണ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ എത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട്തുടർ നടപടികളിലേക്ക് കടക്കാൻ  ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇത് അറിഞ്ഞതോടെ   ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവരും സന്നദ്ധത അറിയിച്ചു   ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും പുതിയ നോട്ടീസ് നൽകിയത്.

വധഗൂഢാലോചനാ കേസിൽ ഇരുവരെയും പ്രതിയാക്കിയെങ്കിലും നടിയെ ആക്രമിച്ച കേസിൽ ഇതുവരെ പ്രതിപട്ടികയിൽ ഇല്ല. അതിനാൽ തന്നെ നാളത്തെ ചോദ്യം ചെയ്യൽ  ഇരുവർക്കം നിർണ്ണായകമാണ്. ഇതിനിടെ കാവ്യാ മാധവൻ്റെ ചോദ്യം ചെയ്യലിൽ അനിശ്ചിതത്വം തുടരുകയാണ്.

ക്രിമിനൽ നടപടി ചട്ടം 41 A പ്രകാരം പുതിയ നോട്ടീസ് നൽകണമോ , കാവ്യയുടെ ആവശ്യ പ്രകാരം  ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചെയ്യണോ എന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും.  സൈബർ ഹാക്കർ സായ് ശങ്കറിൻ്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News