ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായി

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മാർട്ടം നടന്നത്. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മൃത്ദേഹം ഏറ്റുവാങ്ങി.

നിലവിൽ മൃത്ദേഹം വഹിച്ചുള്ള വിലാപയാത്ര തുടരുകയാണ്. രാവിലെ 11.30ഓടു കൂടിയാണ് ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായത്. ശേഷം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മൃത്ദേഹം ഏറ്റുവാങ്ങി.

പാലക്കാട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ വിലാപയാത്രയായാണ് മൃത്ദേഹം വഹിച്ചുള്ള വാഹനം കടന്നുപോയത്. കണ്ണകിയമ്മൻ ഹൈസ്ക്കൂളിലെ പൊതുദർശന ചടങ്ങുകൾക്ക് ശേഷം പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ.

സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ നിലവിൽ ജില്ലാ ഭരണകൂടം സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സർവ്വകക്ഷി യോഗത്തിൽ പങ്കടെക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ജില്ലയിൽ ഉടനീളം പോലിസ് സൂരക്ഷയും കർശനമാക്കി. മറ്റ് ജീലകൾക്ക് പുറമേ തമിഴ് നാട്ടിൽ നിന്നുൾപ്പടെ കൂടുതൽ പോലിസ് സേനയെയാണ് വിന്യസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here