യുക്രൈൻ യുദ്ധം: മുടങ്ങിയ പഠനം ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടരാൻ അവസരമൊരുക്കണമെന്ന് വിദ്യാർത്ഥികൾ

യുക്രൈൻ യുദ്ധത്തെ തുടർന്ന് മുടങ്ങിയ പഠനം ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടരാൻ അവസരമൊരുക്കണമെന്ന് വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാർഥികൾ ജന്തർ മന്ദിറിൽ യോഗം ചേർന്നു. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു.

യുദ്ധക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെങ്കിലും പഠനം തുടരാൻ കഴിയാത്തതിൻ്റെ പ്രയാസത്തിലാണ് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ. ഡോക്ടർ സ്വപ്നം പാതിവഴിയിൽ മുടങ്ങിനിൽക്കുന്ന വിദ്യാർത്ഥികളും മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിയ മാതാപിതാക്കളും ആശങ്കയിലാണ്. മുടങ്ങിയ പഠനം ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടരാൻ അവസരമൊരുക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് വിദ്യാർഥികൾ.

18 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മാതാപിതാക്കളും ഇതേ ആവശ്യമുന്നയിച്ച് ദില്ലി ജന്തർ മന്ദിറിൽ യോഗം ചേർന്നു. പാരൻ്റ്‌സ് അസോസിയേഷൻ ഓഫ് യുക്രൈൻ എംബിബിഎസ് സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു യോഗം.

യുക്രൈനിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിലെ വർഷാന്ത്യ പരീക്ഷകൾ പലതും മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ, യുദ്ധത്തിന് അവസാനം കാണാത്തതും ധൈര്യം ചോർത്തിക്കളയുന്നുണ്ട്. യുക്രൈനിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പഠനം തുടരുന്നതിനായി കേന്ദ്രസർക്കാർ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് പോരെന്നാണ് വിദ്യാർഥികളുടെ പക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here