മൊരിഞ്ഞ രുചിയൂറും കപ്പ വട ക‍ഴിച്ചിട്ടുണ്ടോ?

കപ്പ വട നിങ്ങള്‍ ക‍ഴിച്ചിട്ടുണ്ടോ ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് കപ്പ വട. ഇന്ന് ചായയ്ക്ക് കപ്പവട തന്നെ തയാറാക്കിയാലോ?

ചേരുവകൾ

 • കപ്പ – 1 കിലോഗ്രാം

 • സവാള – 1

 • ഇഞ്ചി – 1

 • പച്ചമുളക് – 2 എണ്ണം

 • കറിവേപ്പില – ആവശ്യത്തിന്

 • മുളകുപൊടി – 1/2 ടേബിൾസ്പൂൺ

 • ഗരം മസാല – 1 ടീസ്പൂൺ

 • അരിപ്പൊടി – 3 ടേബിൾസ്പൂൺ

 • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

 • സൺഫ്ലവർ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ആദ്യം കപ്പ കൊത്തി അരിഞ്ഞ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചെടുക്കുക.

  • അതിനു ശേഷം കപ്പ നന്നായി ഉടച്ചെടുക്കുക.

  • അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക.

  • അരിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

  • അതിനു ശേഷം ഓരോ ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിൽ വറുത്തെടുക്കാം.

 • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News