ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 14 പേരെ അറസ്റ്റ് ചെയ്തു

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ദില്ലി പോലിസ് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച പിസ്റ്റളും ദില്ലി പോലിസ് പിടിച്ചെടുത്തു

കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍പുരി മേഖലയില്‍ ഇരു മതവിഭാഗങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.സംഭവത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വാഹനങ്ങളും കത്തിച്ച് നശിപ്പിച്ചു.

അക്രമം നടന്നതിന് പിന്നാലെ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ്, ദില്ലി സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here