കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ

കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. കഴിഞ്ഞ കോണ്‍ഗ്രസ് യോഗത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാഘവ് ഛദ്ദിന്റെ വിമര്‍ശനം.

കോണ്‍ഗ്രസിന് ഇനി ഇന്ത്യയില്‍ ഭാവിയില്ലെന്നും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ വിജയം ജനങ്ങളുടെ വിജയമാണെന്നും രാഘവ് ഛദ്ദ പറഞ്ഞു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. എന്നാല്‍, പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് വന്നില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News