പലസ്തീനിലെ അല്‍അഖ്സ മസ്ജിദില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്നതോ ഇസ്രയേലിനെ അംഗീകരിക്കുകന്നതോ ആയ ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ.
മതപര ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള പലസ്തീനികളുടെ അവകാശം മാനിക്കണമെന്ന് യുഎഇ വ്യക്തമാക്കി. ഇന്നലെ രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കിടെ നടന്ന ആക്രമണത്തില്‍ ഒട്ടേറെ സാധാരണക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
ആരാധനയ്ക്ക് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. 1967ലെ അതിര്‍ത്തി നിയമപ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഭീഷണിയാകുന്ന നിയമവിരുദ്ധ നടപടികള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.