
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍) ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും ജീവനക്കാരുടെ ബന്ധുക്കളും ഇതു പാലിക്കണമെന്നും 13-നു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ അറ്റോമിക് സയന്‍സ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ടിഐഎഫ്ആര്‍ രജിസ്ട്രാര്‍ റിട്ട. വിങ് കമാന്‍ഡര്‍ ജോര്‍ജ് ആന്റണിക്ക് സമര്‍പ്പിച്ചിരുന്നു. ഡിപ്പാര്‍ട്ട്മെന്റിന്റെ പരിസരത്തുനിന്ന് ഫോട്ടോകളും വീഡിയോകളും എടുത്ത് പോസ്റ്റ് ചെയ്യുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ന്യായം പറഞ്ഞാണ് ജീവനക്കാരുടെ വായടപ്പിക്കാനുള്ള നീക്കം. ക്യാമ്പസിന്റെ റസിഡന്‍ഷ്യല്‍ കോളനികളില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്നതും വിലക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here