പാലക്കാട് കൊലപാതകം; സുബൈറിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു; അറസ്‌റ്റ്‌ ഉടനെന്ന്‌ എഡിജിപി

പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകൻ എലപ്പുള്ളിയിലെ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ എഡിജിപി വിജയ്‌ സാഖറെ. ചോദ്യംചെയ്യൽ തുടരുകയാണ്‌. അറസ്‌റ്റ്‌ ഉടൻ ഉണ്ടാകുമെന്നും എഡിജിപി പറഞ്ഞു.

കൊലപാതകങ്ങൾ ആസൂത്രിതമാണ്‌. ആസൂത്രിത കൊലപാതങ്ങൾ തടയുക എളുപ്പമല്ല. രണ്ട്‌ പ്രത്യേക സംഘങ്ങളായാണ്‌ അന്വേഷണം നടക്കുന്നത്‌.  ശ്രീനിവാസൻ വധത്തിൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ട്‌.

സിസിടിവി വീഡിയോയുടെ അടിസ്ഥാനത്തിൽ കുറച്ചുപേരുടെ വിവരങ്ങൾ കിട്ടിയിട്ടുണ്ട്‌. പ്രതികളെ ഉടനെ പിടിക്കും. പലരേയും കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്‌ – എഡിജിപി പറഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. പാലക്കാട് 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. കൂടുതല്‍ സംരക്ഷണത്തിനായി തമിഴ്‌നാട് പോലിസും പാലക്കാട്ടേക്ക് എത്തുന്നു.

ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പൊലീസും പ്രാഥമികമായി കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News