ദൗത്യം പൂര്‍ത്തിയാക്കി; 183 ദിവസം ബഹിരാകാശത്ത് തങ്ങി ചൈനീസ് സംഘം തിരിച്ചെത്തി

ചൈനയുടെ എറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യാത്രികര്‍ തിരിച്ചെത്തി. വാങ് യാപിങ്, ഷായ് ജിഗാങ് , യേ ഗ്വാങ്ഫു എന്നിവരാണ് 183 ദിവസം ടിയാന്‍ഹെ ബഹിരാകാശ നിലയത്തില്‍ തമ്പടിച്ചശേഷം ബീജിങ് സമയം രാവിലെ 10ന് തിരിച്ചെത്തിയത്. ചൈന സ്ഥാപിക്കുന്ന ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിന്റെ പ്രധാനഭാഗമാണ് ടിയാന്‍ഹെ. ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് 2021 ഒക്ടോബറിലാണ് ദൗത്യ സംഘം ബഹിരാകാശത്തേക്ക് പോയത്.

ചൈന തങ്ങളുടെ ബഹിരാകാശ കേന്ദ്രത്തിലേക്ക് അയച്ച ആദ്യ സ്ത്രീയാണ് സംഘത്തിലുള്ള വാങ് യാപിങ്. സംഘം ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി. ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത ആദ്യ വനിതയെന്ന നേട്ടവും ഇതുവഴി വാങ് യാപിങ് സ്വന്തമാക്കി. 2008 ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ഷായ് ജിഗാങ് ആയിരുന്നു ദൗത്യത്തിന്റെ കമാന്‍ഡര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News