പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു

പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷ തുടരുകയാണ്.

ഉച്ചയോടു കൂടിയാണ് ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മൃത്ദേഹം ഏറ്റുവാങ്ങി. തുടർന് പാലക്കാട് നഗരത്തിലെ റോബിൻസൺ റോഡ്, ശാന്തികുളം ജംഗ്‌ഷൻ വഴി കണ്ണകി  നഗറിലേക്ക് വിലാപയാത്രയായാണ് മൃത്ദേഹം വഹിച്ചുള്ള വാഹനം കടന്നുപോയത്.

കണ്ണകിയമ്മൻ ഹൈസ്ക്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പാലക്കാട് കറുകോടി സ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ  ജില്ലയിൽ ഉടനീള കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

മറ്റ് ജീലകളിൽ നിന്നുള്ള പോലിസുകാർക്ക് പുറമേ തമിഴ് നാട്ടിൽ നിന്നുൾപ്പടെ  പോലിസ് സേനയെയാണ് വിന്യസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണം.  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 20 വരെ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News