
തമിഴ്നാട്ടില്‍ ബി.ജെ.പി ജില്ലാ നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ സതീഷ് കുമാറാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് തന്റെ കാര്‍ അജ്ഞാതസംഘം പെട്രോള്‍ ബോംബിട്ട് കത്തിച്ചെന്ന് ആരോപിച്ച് സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചെന്നൈയിലെ മധുരവയിലിലുള്ള സ്വന്തം വീടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് രാത്രി കത്തിനശിച്ചതെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് സമീപത്തെ വീടുകളിലെയും കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ഭാര്യ ആഭരണങ്ങള്‍ വാങ്ങിത്തരാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നതാണ് കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള പണം കൈയിലുണ്ടാകാതിരുന്നതുകൊണ്ട് വാഹനം കത്തിച്ച് ഇന്‍ഷുറന്‍സ് തുക കൊണ്ട് സ്വര്‍ണം വാങ്ങാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു. കസ്റ്റഡിയിലെടുത്ത സതീഷ് കുമാറിനെ പിന്നീട് വെറുതെവിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here