ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

15 ദിവസത്തിനിടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയോളം വര്‍ധിച്ചതായി സര്‍വേഫലങ്ങള്‍. 11,473 ദില്ലി നഗരവാസികളെ പങ്കെടുപ്പിച്ച് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 15 ദിവസത്തിനിടെ പരിചയമുള്ള ഒരാള്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 19% പേരും പറയുന്നുണ്ട്.

ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ 3% ആളുകള്‍ മാത്രമാണ് പരിചയമുള്ളവരില്‍ കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. കൊവിഡ് കണക്കുകള്‍ അതിവേഗം വര്‍ധിക്കുന്ന ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ദില്ലി ഭരണകൂടം ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News