സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയില്‍ ഇന്ധനം റേഷന്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ് വാങ്ങാനാകുക. മൂന്ന് ചക്രമുള്ളവയ്ക്ക് 1500, ജീപ്പ്, കാര്‍, വാന്‍ തുടങ്ങിയവയ്ക്ക് 5,000 എന്നിങ്ങനെയാണ് റേഷന്‍ സംവിധാനം. ബസ്, ലോറി തുടങ്ങിയവയെ ഒഴിവാക്കി. ഇന്ധനം വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു പമ്പുകള്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നത്.

പാചകവാതകം ഇന്ത്യയില്‍നിന്ന് എത്തിക്കാനുള്ള ശ്രമം ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഗ്യാസ് മാഫിയ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിന്റെ കമ്പനിയായ ലിട്രോ ഗ്യാസ് മേധാവി രാജിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News