വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; 40 പേര്‍ കസ്റ്റഡിയില്‍

വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കര്‍ണാടകയില്‍ തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തില്‍ നാല് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. ഹുബ്ബള്ളിയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാട്‌സാപ്പ് സ്റ്റാറ്റസില്‍ മോര്‍ഫ് ചെയ്ത ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവര്‍ പൊലീസ് വാഹനങ്ങള്‍ക്ക് കേട് വരുത്തി. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News