കനത്ത കാറ്റില്‍ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അടിമാലി കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ് മരിച്ചത്. ആറ് മാസമായി കല്ലാറിലെ സ്വകാര്യ തോട്ടത്തിൽ കുടുംബമായി ജോലി ചെയ്തു വരികയായിരുന്നു ഗീത. ഞായറാഴ്ച തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയ തൊഴിലാളികളുടെ മുകളിലേക്ക് വൻമരം വീഴുകയായിരുന്നു.

വെള്ളത്തൂവൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അരവിന്ദ് ആണ് ഭർത്താവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News