ഒരു വർഗീയതയോടും സന്ധി ചെയ്യാനാകില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ശക്തികൾക്കെതിരെ കർശന നടപടിയുണ്ടാകും.
വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം ഇന്ത്യയില്‍ ഏറ്റവും സമാധാനവും മത സൗഹാര്‍ദവുമുളള സംസ്ഥാനമാണ് കേരളം, എന്നാല്‍ ചില വര്‍ഗീയ ശക്തികള്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എ വിജയരാഘവൻ നേരത്തെ പറഞ്ഞിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരും പൊലീസും സംസ്ഥാനത്ത് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അപലപിക്കുന്നതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് – വിജയരാഘവൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.