
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാന്‍ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്‌മെറ്റോവ്. മരിയുപോളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. തുടര്‍ച്ചയായ ആക്രമണത്തില്‍ നഗരത്തിലെ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
തനിക്കേറെ പ്രിയപ്പെട്ട മരിയുപോളിനെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിനാറ്റ് അഖ്‌മെറ്റോവ് ഉറപ്പ് നല്‍കുന്നു. മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള പുനര്‍നിര്‍മ്മാണത്തിന് തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ മെറ്റിന്‍വെസ്റ്റിന്റെ ഉടമയാണ് റിനാറ്റ് അഖ്‌മെറ്റോവ്. മരിയുപോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നഗരമാണ്. ഷാക്തര്‍ ഡൊനെറ്റ്സ്‌ക് എന്ന ഫുട്ബോള്‍ ടീമിന്റെ ഉടമ കൂടിയാണ് അദ്ദേഹം. മരിയുപോളില്‍ രണ്ട് മെറ്റല്‍ ഫാക്ടറികള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച്, 2013ല്‍ അദ്ദേഹത്തിന്റെ ആസ്തി 15.4 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ നിലവില്‍ ഇത് 3.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2014-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ആരംഭം മുതലാണ് അദ്ദേഹത്തിന്റെ ആസ്തി കുറയാന്‍ തുടങ്ങിയത്. അതേസമയം യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ക്രിമിയയിലും, ഡോണ്‍ബാസിന്റെ താല്‍ക്കാലിക അധിനിവേശ പ്രദേശത്തും ഉണ്ടായിരുന്ന തന്റെ സകല സ്വത്തുക്കളും നഷ്ടപ്പെട്ടതായി റിനാറ്റ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here