കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് പരാതി. കട ഒഴിയാത്തതിനാലാണ് അക്രമം എന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകര്‍ത്തത്. രാവിലെ മൂന്നു ബസുകളില്‍ എത്തിയ സംഘം കടയുടെ ഷട്ടറുകള്‍ തകര്‍ത്ത് സാധനസാമഗ്രികള്‍ നശിപ്പിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കടയുടെ മുന്‍ഭാഗം പൊളിച്ച് നീക്കേണ്ടതാണ്. എന്നാല്‍ കട പൂര്‍ണ്ണമായും ഒഴിയണമെന്നായിരുന്നു ഉടമയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് രാവിലത്തെ അനിഷ്ട സംഭവങ്ങള്‍. സ്ഥാപനം തല്ലിത്തകര്‍ത്ത് ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേടുപാട് വരുത്തിയതായും, സി.സി.ടി.വി യുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ട് പോയതായും ഉടമ രവീന്ദ്രന്‍ പറഞ്ഞു.

വലിയത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കടമുറി ഒഴിയുന്ന ചര്‍ച്ചകള്‍ നടക്കുകയും, സ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നതായും സ്ഥാപന ഉടമ പറയുന്നു. ഇന്റീരിയര്‍ വര്‍ക്കുകള്‍ നശിപ്പിക്കുകയും ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി സ്ഥാപനം ഉടമ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News