കോണ്‍ഗ്രസില്‍ നെഗറ്റീവ് പബ്ലിസിറ്റികൊണ്ട് പേരെടുക്കുന്നവരുടെ എണ്ണം കൂടുന്നു; അതില്‍ അവസാനത്തേത് രാഹുല്‍ മാങ്കൂട്ടമാണെന്ന് അഡ്വ. കെ എസ് അരുണ്‍കുമാര്‍

അല്‍പന്‍മാര്‍ക്കും സ്വയം പൊങ്ങികള്‍ക്കും പലപ്പോഴും മറുപടികള്‍ പറയാറില്ല. നെഗറ്റീവ് പബ്‌ളിസിറ്റികൊണ്ട് പേരെടുക്കാന്‍ ശ്രമിക്കുന്ന അല്‍പന്‍മാരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടുകയാണെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെഎസ് അരുണ്‍കുമാര്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ കൂട്ടത്തില്‍ ഒടുവിലേത്തത് ആണ്… ഈ ഇനങ്ങളാണ് ഭാവികേരളത്തിന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നതെന്ന് അഡ്വ. കെ എസ് അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ പറയുന്നു.

അരുണ്‍കുമാറിന്റെ വാക്കുകള്‍:

”അല്‍പന്‍മാര്‍ക്കും സ്വയം പൊങ്ങികള്‍ക്കും പലപ്പോഴും മറുപടികള്‍ പറയാറില്ല. നെഗറ്റീവ് പബ്‌ളിസിറ്റികൊണ്ട് പേരെടുക്കാന്‍ ശ്രമിക്കുന്ന അല്‍പന്‍മാരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടുകയാണ്….. ഇത്തരം അല്‍പന്‍മാര്‍ക്ക് എപ്പോഴും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാനാവില്ല.. രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ കൂട്ടത്തില്‍ ഒടുവിലേത്തത് ആണ്.. ഈ ഇനങ്ങളാണ് ഭാവികേരളത്തിന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നത്…” ”സ്വന്തം ഫെയ്‌സ് ബുക്ക് പേജില്‍ എന്ത് വൃത്തികേടും എഴുതും. കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമാരാധ്യരായ നേതാക്കന്മാരെ അപമാനിക്കും.

വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ആധികാരികമായി തന്റെ കണ്ടുപിടുത്തമായി അഹങ്കാരത്തിന്റെ ആള്‍രൂപമായി പ്രസ്താവിച്ചുകൊണ്ടിരിക്കും. ചര്‍ച്ചകളില്‍ സഹ പാനലിസ്റ്റുകളെ അപമാനിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും. താന്‍ പറയുന്ന ആക്ഷേപ ഹാസ്യങ്ങള്‍ എന്ന രൂപത്തില്‍ പറയുന്ന കാര്യങ്ങള്‍ ആന മണ്ടത്തരമാണെങ്കിലും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

ഇപ്പോഴിതാ കാക്കക്കു പോലും വേണ്ടാത്ത കോലമായി എന്ന് പറഞ്ഞ് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ അയാള്‍ അപമാനിച്ചിരിക്കുന്നു.””കേട്ടപാതി കണ്ട പാതി മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ അത് ഓണ്‍ലൈന്‍ വാര്‍ത്തയാക്കി മാറ്റി. മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും വ്യത്യസ്ഥരല്ല. വ്യക്തിപരമായി സ്വാധീനിക്കപ്പെട്ടൊ പണം വാങ്ങിയാണോ എന്നറിയില്ല ഈ വിവരക്കെട്ടുകളെയും തറ പ്രസ്ഥാവനകളെയും വാര്‍ത്തയാക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ഒരു മടിയും കാണിക്കുന്നില്ല.

കാരണം പയ്യന്‍ കോണ്‍ഗ്രസാണല്ലോ. സഖാവ് പിണറായി വിജയന്‍ ആര്? ഇവന്‍ ആര്?””അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ എം.എല്‍.എ ആയിരുന്ന സഖാവ് പിണറായി വിജയന്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് ചോര കൊണ്ടു നനഞ്ഞ ഷര്‍ട്ടുമായ നിയമസഭയില്‍ എത്തിയതും അടിയന്തരാവസ്ഥയുടെ ദുരവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി കരുണാകരന്റെ മുഖത്തു നോക്കി ഉജ്വല പ്രസംഗം നടത്തിയതും കേരളത്തിനു മറക്കാന്‍ കഴിയില്ല.

അടിയന്തരാവസ്ഥക്കെതിരെ വീറൊടെ പോരാടി നമ്മുടെ കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റാന്‍ പോരാടിയ സഖാവ് പിണറായിയെ സ്വന്തം ഫേയ്‌സ് ബുക്ക് പേജിലൂടെ അപമാനിച്ച ഈ വിവരദോഷി അന്ന് ജനിച്ചിട്ടു പോലുമുണ്ടാവില്ല.””തലശ്ശേരി കലാപകാലത്ത് ഒരു അംബാസിഡര്‍ കാറില്‍ മുന്നില്‍ ഒരു ചെങ്കൊടി കെട്ടി എല്ലാ പ്രദേശത്തു പോയി ജനങ്ങളെ നേരില്‍ കണ്ട് കലാപങ്ങളെ അമര്‍ച്ച ചെയ്യാന്‍ സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി പോരാടിയ ധീരനായിരുന്നു സഖാവ് പിണറായി വിജയന്‍ . കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി.

എല്ലാ മാധ്യമങ്ങളും തെരഞ്ഞുപിടിച്ചു ആക്രമിക്കുമ്പോഴും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും കുടുംബാംഗങ്ങളെവരെ വളഞ്ഞാ ക്രമിക്കുമ്പോഴും തളരാതെ, പതറാതെ സി.പി.ഐ എം കേരള സംസ്ഥാന കമ്മിറ്റിയെ ഒരു പതിറ്റാണ്ടിലധികം നയിച്ച നേതാവ്. ഇന്ന് സി.പി.ഐ എം പോളിറ്റ് ബ്യൂറോ അംഗം. ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാള്‍ എന്ന് ശത്രുപക്ഷം വരെ വിലയിരുത്തുമ്പോള്‍ ഒരു ഊത്ത് കോണ്‍ഗ്രസുകാരന്‍ സഖാവ് പിണറായിയെ അപമാനിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു.” ”നിന്റെ ആക്ഷേപങ്ങള്‍ക്ക് കാലം മറുപടി നല്‍കുക തന്നെ ചെയ്യും…നിരന്തരം നുണകളും ഹാസ്യങ്ങളെന്ന പേരില്‍ എഴുതിവിടുന്ന തറപ്രസ്താവനകളും നടത്തി എത്രകാലം മുന്നോട്ട് പോകും? കൊലപാതങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന RSS നെയും SDPI യെയും വിമര്‍ശിക്കാന്‍ എന്താണ് താങ്കളുടെ നാവ് പൊങ്ങാത്തത്? എന്താണ് അവരെക്കുറിച്ച് എഴുതാന്‍ കൈ പൊങ്ങില്ലേ?””അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ കത്തി താഴെ വെച്ചാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഇവിടെ ഉള്ളൂ. അക്രമകാരികളൊട് കത്തി താഴെ വെക്കാന്‍ പറയാതെ മുഖ്യമന്തിയെ മാത്രം വിമര്‍ശിക്കുന്നതിന്റെ പിന്നിലെ യുക്തി എന്താണ്? RSS നെയും SDPI യെയും പേരെടുത്ത് വിമര്‍ശിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് മടിക്കുന്നു? മുഖ്യമന്ത്രിയെ രാഹുല്‍ എന്ന നവകൊണ്‍ഗ്രസുകാരന്‍ വിമര്‍ശിച്ചാല്‍ പിണറായി വിജയനോ സര്‍ക്കാരിനോ സിപിഐ എമ്മിനോ ഒന്നും സംഭവിക്കില്ല…നിങ്ങളുതേത് വിമര്‍ശനം എന്ന കാറ്റഗറിയില്‍ ഉള്‍പെടുത്താനാവില്ല..” ”പക്ഷേ നിങ്ങളേപോലെയുള്ള അല്‍പന്‍മാരെ തുറന്ന് കാണിക്കേണ്ടത് ചിലപ്പോഴെങ്കിലും ആവശ്യമായി വരുന്നു..

ആക്ഷേപഹാസ്യം മാത്രം ചൊരിഞ്ഞ ചില മുന്‍കാല യുഡിഎഫ് എംഎല്‍എമാര്‍ക്ക് കാലം മറുപടി നല്‍കിയിട്ട് വര്‍ഷം ഒന്നാകാറായി…വെറുതേ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ…സ്വന്തം പ്രസ്ഥാനത്തിന് ലേബല്‍പോലും അവശേഷിപ്പിക്കാതെ തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് നവ മാങ്കൂട്ടങ്ങള്‍..ഫേസ്ബുക്ക് അല്ല ലോകം…ഫേസ്ബുക്കിന് പുറത്ത് വിശാലമായ ഒരു ലോകമുണ്ട്…നിങ്ങളേപോലെയുള്ള അല്‍പന്‍മാരെ നോക്കി മൂക്കത്ത് വിരല്‍വെക്കുന്ന പൊതുജനം പുറത്തുണ്ട് എന്നത് ഓര്‍മ്മവേണം..”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News