പൊതുമരാമത്ത് പ്രവൃത്തികള്‍ ഒറ്റക്ലിക്കില്‍: ‘തൊട്ടറിയാം@ PWD’ പ്രവര്‍ത്തനമാരംഭിക്കുന്നു

പൊതുമരാമത്ത് പ്രവൃത്തികള്‍ ഒറ്റക്ലിക്കില്‍ തൊട്ടറിയാനായി ‘തൊട്ടറിയാം@ PWD’ ആപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നു.ഏപ്രില്‍ 20 മുതലാണ് ആപ്പ് പ്രവര്‍ത്തിച്ച് തുടങ്ങുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന് ചുമതലയേറ്റപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ടെക്‌നോളജിയുടെ സഹായത്തോടെ നൂതന ആശയങ്ങള്‍ പിഡബ്ല്യൂഡി നടപ്പിലാക്കി വരികയാണ്.

2021 നവംബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ വെച്ചാണ് പൊതുമരാമത്ത് വകുപ്പ് പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 2022 ല്‍ തന്നെ ഈ സംവിധാനം ആരംഭിക്കുമെന്നും അന്ന് പറഞ്ഞിരുന്നു.

‘തൊട്ടറിയാം@PWD’ എന്ന പേരില്‍ ഈ സംവിധാനം നിലവില്‍ വരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനിമുതല്‍ എല്ലാവര്‍ക്കും ഒറ്റക്ലിക്കില്‍ തൊട്ടറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

പൊതുമരാമത്ത് വകുപ്പില്‍ ഒരു പദ്ധതി ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതിയും അറിയാനാകുന്ന സംവിധാനമാണ് ഇത്. ‘തൊട്ടറിയാം PWD’ വഴി എപ്പോള്‍ പ്രവൃത്തി തുടങ്ങും, എപ്പോള്‍ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാകും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈന്‍ ഉണ്ടാകും.

കരാറുകാര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം, ജനപ്രതിനിധികള്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തിയുടെ പുരോഗമി മനസിലാക്കാം, ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താം, അവരുടെ പരാതികള്‍ രേഖപ്പെടുത്താം എന്നിങ്ങനെയുള്ള സവിശേഷതകളും ഈ സംവിധാനത്തില്‍ ഉണ്ട്.

2022 ഏപ്രില്‍ 20 (ബുധനാഴ്ച) മുതല്‍ സംസ്ഥാനത്ത് ”തൊട്ടറിയാം@PWD’ പ്രവര്‍ത്തനം ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുമരാമത്ത് പ്രവൃത്തികളില്‍ സുതാര്യത, വേഗത എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News