കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയവരുടെ ശ്രദ്ധയ്ക്ക്; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് പുതുക്കുന്നവർ പുതിയ പാസ്സ്പോർട്ട്‌ വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ്‌ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.

രാജ്യത്ത്‌ നിന്ന് പുറത്തേക്ക് പോകുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇതെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. 24971010 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലാണ് വിവരങ്ങൾ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌.

പുതിയ പാസ്‌പോർട്ടിന്റെ പകർപ്പ്, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഡൗൺ ലോഡ്‌ ചെയ്ത പകർപ്പ്‌ എന്നീ രേഖകൾ മാത്രമാണു ഇതിനു ആവശ്യമുള്ളത്‌. ഇതിനായി മിഷ്‌റഫിലെ വാക്‌സിനേഷൻ സെന്ററിനെ സമീപിക്കേണ്ട ആവശ്യമില്ലെന്നും  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here