HIV ബാധിതനായ യുവാവ് പ്രണയനൈരാശ്യത്താല്‍ ജീവനൊടുക്കി

എച്ച്‌ഐവി ബാധിതനായ യുവാവ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ബെന്‍സനാണ് ജീവനൊടുക്കിയത്. 20 വര്‍ഷം മുമ്പ് ബെന്‍സനും സഹോദരി ബെന്‍സിക്കും സ്‌കൂളില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൈരളി ടിവിയിലൂടെയാണ് ലോകം അറിഞ്ഞത്.

10 വര്‍ഷം മുമ്പ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബെന്‍സി വിടപറഞ്ഞു. പിന്നീട് ബെന്‍സന്‍ തുടര്‍ചികിത്സയിലൂടെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്തു. പക്ഷെ, പ്രതീക്ഷകള്‍ക്ക് മോഹഭംഗം വന്നതോടെ ബെന്‍സന്‍ സ്വയം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കി. 19 വര്‍ഷം മുമ്പ് എയ്ഡ്‌സ് എന്ന മഹാവ്യാധിയെക്കുറിച്ചുള്ള അജ്ഞതയായിരുന്നു ബെന്‍സനേയും സ്‌കൂളില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കുന്നതിലേക്ക് നയിച്ചത്. ആ സംഭവം കൈരളി ടിവിയാണ് ലോകത്തെ ആദ്യം അറിയിച്ചതും.

പിന്നീട് ഇംപാക്റ്റുകളുടെ ബഹളം കേന്ദ്രമന്ത്രി സുശമ സ്വരാജ് സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ കുരുന്നുകള്‍ക്ക് പിന്തുണയുമായി എത്തി. രണ്ട് കുട്ടികളും കൈതക്കുഴി എല്‍പി സ്‌കൂളില്‍ തന്നെ തുടര്‍ന്നും പഠിച്ചു. ബെന്‍സനും ബെന്‍സിക്കുമെതിരെ നടന്ന മനുഷ്യാവകാശ ലംഘനം കൈരളി ടിവി തുറന്നു കാട്ടിയതോടെ ലോകാര്യോഗ്യ സംഘടന എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ സംഘനങളെ കുറിച്ച് പഠനം നടത്തി എച്ച് ഐ വി ബാധിതരായ കുട്ടികളുടെ ആരോഗ്യ, അവകാശ സംരക്ഷണത്തിനും പദ്ധതി തയാറാക്കി. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ എച്ച് ഐ വിയെ തോല്‍പ്പിച്ച ബെന്‍സന്‍ വിട്ടു പിരിഞ്ഞത് സമൂഹത്തിന് വലിയ നഷ്ടവുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News