തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ബൈക്ക് യാത്രികന്‍ ഡ്രൈവറെ മര്‍ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ ബിജു കുമാറിനെയാണ് കട്ടക്കോട് സ്വദേശി അജി ബസിനകത്തു കയറി മര്‍ദിച്ചത്. യാത്രക്കാരും ജീവനക്കാരും അറിയിച്ചതനുസരിച്ച് അക്രമിയെ നെയ്യാര്‍ ഡാം പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു.

നെയ്യാര്‍ഡാമില്‍ നിന്ന് കൂട്ടപ്പുവിലേക്ക് പോകുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിനെയാണ് ഇയാള്‍ കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞത്. ഇത് ചോദ്യംചെയ്ത ഡ്രൈവറെ പ്രതി മര്‍ദ്ദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News